Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Communist Party

പാ​ർ​ട്ടി തീ​രു​മാ​നം അ​ന്തി​മം; അ​ണി​ക​ൾ മാ​റി​ച്ചി​ന്തി​ക്കേ​ണ്ട: എം.​എ.ബേ​ബി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ളി​ൽ പ​രാ​തി​യും പ​രി​ഭ​വ​വും ഉ​ണ്ടെ​ങ്കി​ലും അ​ണി​ക​ൾ മാ​റി​ച്ചി​ന്തി​ക്ക​രു​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.ബേ​ബി. പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി നി​ശ്ച​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് ത​ന്നെ വോ​ട്ട് ചെ​യ്യ​ണം. പാ​ർ​ട്ടി തീ​രു​മാ​ന​ത്തോ​ട് വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ന്ന​യി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു എം.​എ. ബേ​ബി​യു​ടെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ച​തു​പോ​ലെ പാ​ർ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ഏ​തു​സാ​ഹ​ച​ര്യ​ത്തി​ലും വ്യ​തി​ച​ലി​ക്കാ​ൻ പാ​ടി​ല്ല. 

അ​ങ്ങ​നെ തെ​റ്റാ​യ നി​ല​പാ​ടി​ലേ​ക്ക് പോ​കാ​ൻ കാ​ര​ണ​മാ​യ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​ക്കു​ള്ളി​ലാ​ണ് പ​റ​യേ​ണ്ട​ത്. തെ​റ്റു​ക​ൾ ഏ​റ്റു​പ​റ​യാ​നും തി​രി​ച്ച​റി​യാ​നും ക​ഴി​യു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. പാ​ർ​ട്ടി​ക്കെ​തി​രാ​യി അ​ണി​ക​ൾ വോ​ട്ട് ചെ​യ്യു​ന്ന​ത് സി​പി​എം ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണ്. 

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര​വ​ധി പേ​ർ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്തു. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യാ​ണോ​യെ​ന്ന് ആ​ലോ​ചി​ക്ക​ണം. കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഒ​മ്പ​ത് പി​ബി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. 

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ക്കാ​നോ തീ​രു​മാ​ന​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നോ അ​ല്ല ച​ർ​ച്ച​ക​ൾ കേ​ൾ​ക്കാ​നും വി​ല​യി​രു​ത്താ​നു​മാ​ണ് പി​ബി നേ​താ​ക്ക​ൾ എ​ത്തു​ന്ന​ത്. വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് കേ​ന്ദ്ര ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ലെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ ഒ​ഴി​യു​ന്നത്; രാജ​ന​ഗ​രി​യു​ടെ അ​നി​ഷേ​ധ്യ​ നേ​താ​വ്

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പൊ​​​​ന്നാ​​​​പു​​​​രം കോ​​​​ട്ട​​​​യാ​​​​യി​​​​രു​​​​ന്ന തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ആ​​​റു​​​ വ​​​ട്ടം വെ​​​ന്നി​​​ക്കൊ​​​ടി പാ​​​റി​​​ച്ചു ച​​​രി​​​ത്രം കു​​​റി​​​ച്ച കെ.​​​ ബാ​​​ബു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മ​​​ത്സ​​​ര​​​ത്തോ​​​ടു വി​​​ട പ​​​റ​​​യു​​​മ്പോ​​​ൾ തി​​​ര​​​ശീ​​​ല വീ​​​ഴു​​​ന്ന​​​ത് മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു നീ​​​ണ്ട രാ​​​ഷ്‌​​​ട്രീ​​​യ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന്.

1991ൽ ​​​തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പു​​​​തു​​​​മു​​​​ഖ​​​​ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യെത്തി അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യം നേ​​​​ടി​​​​യ അ​​​ദ്ദേ​​​ഹം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ അ​​​​നി​​​​ഷേ​​​​ധ്യ നേ​​​​താ​​​​വാ​​​​യി വ​​​ള​​​രു​​​ന്ന​​​താ​​​ണ് രാ​​​​ജ​​​​ന​​​​ഗ​​​​രി പി​​​​ന്നീ​​​​ടു ക​​​​ണ്ട​​​​ത്. നാ​​​​ട്ടി​​​​ലെ പൊ​​​​തു​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ലും സ്വ​​​​കാ​​​​ര്യ ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ലും സ​​​​ജീ​​​​വ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്ന കെ.​​​​ ബാ​​​​ബു അ​​​​ന്നു​​​മു​​​ത​​​ൽ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യു​​​​ടെ ജീ​​​​വ​​​​നാ​​​​ഡി​​​​യാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ ഏ​​​​ഴു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച് ആ​​​റി​​​ലും ജ​​​യി​​​ച്ചു. 1991ലും 1996​​​ലും 2001​ലും 2006​​ലും 2011​ലു​​​​മാ​​​​യി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ഞ്ചു വി​​​​ജ​​​​യ​​​​ങ്ങ​​​​ൾ. ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ല്‍ എ​​​​ക്സൈ​​​​സ്, തു​​​​റ​​​​മു​​​​ഖ, ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​ന്ത്രി​​​പ​​​​ദ​​​​ത്തി​​​​ലി​​​​രി​​​​ക്കേ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട അ​​​ദ്ദേ​​​ഹം 2016ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​രാ​​​​ജ​​​​യം രു​​​​ചി​​​​ച്ചു. അ​​​ത്ത​​​വ​​​ണ എം.​​​​ സ്വ​​​​രാ​​​​ജി​​​​നോ​​​​ടു തോ​​​​റ്റെ​​​ങ്കി​​​ലും 2021ൽ ​​​​എം.​​​​ സ്വ​​​​രാ​​​​ജി​​​​നെ​​​ത്ത​​​​ന്നെ തോ​​​​ൽ​​​​പ്പി​​​​ച്ച് മ​​​​ണ്ഡ​​​​ലം വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ശേ​​​​ഷ​​​​മാ​​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​നി മാ​​​​റി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്.

വീ​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ പ​​​​ല നേ​​​​താ​​​​ക്ക​​​​ളും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​ങ്കി​​​ലും ഇ​​​​നി മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​ത്ര​​​സ​​​മ്മേ‌​​​ള​​​നം വി​​​ളി​​​ച്ച് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി ആ​​​രേ​​​യും മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കാ​​​നി​​​ല്ലെ​​​ന്നും അ​​​തു പാ​​​ര്‍ട്ടി തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​ന്‍ ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ക്കൊ​​​പ്പം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് കെ.​​​ ബാ​​​ബു മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്നു മാ​​​റി​​​നി​​​ല്‍ക്കു​​​ന്ന കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഇ​ല്ലാ​താ​കും: ടി.​പി. അ​ഷ്റ​ഫ​ലി

മ​ഞ്ചേ​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഇ​ല്ലാ​താ​കു​മെ​ന്ന് മു​സ്‌ല‌ിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി.​അ​ഷ്റ​ഫ​ലി.
സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​സ്ഇ​യു) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ന​യി​ക്കു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണയാ​ത്ര​യ്ക്ക് മ​ഞ്ചേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്ഇ​യു ജി​ല്ലാ ട്ര​ഷ​റ​ർ സി. ​അ​ബ്ദു​ൾ ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ങ്കാ​ളി​ത്തപെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്.

യൂ​ത്ത് ലീ​ഗ് മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജ​റു​ദ്ദീ​ൻ മൊ​യ്തു, അ​ർ​ബ​ൻ ബാ​ങ്ക് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ, എ​സ്ഇ​യു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​അ​ബ്ദു​ൾ ബ​ഷീ​ർ, സി. ​ല​ക്ഷ്മ​ണ​ൻ, ഹ​മീ​ദ് കു​ന്നു​മ്മ​ൽ, വി.​പി.​ സ​മീ​ർ, സ​ലീം കാ​സ​ർ​ഗോ​ഡ്, സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ലി ക​രു​വാ​ര​കു​ണ്ട്, സ​ലീം ആ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

International

വിയറ്റ്നാമിൽ തൊ ലാം തുടരും

ഹാ​നോ​യി: വി​യ​റ്റ്നാ​മി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ജ​റ​ൽ സെ​ക്ട​ട്ട​റി​യാ​യി തോ ​ലാം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ഭ​ര​ണ​ക​ക്ഷി നേ​താ​വെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും ക​രു​ത്ത​നാ​ണ് അ​ദ്ദേ​ഹം.

ഹാ​നോ​യി​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​കൂ​ടി അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ല.

Latest News

Corehub Up